സംസ്ഥാന കണ്‍വന്‍ഷനും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും
1543666
Friday, April 18, 2025 6:56 AM IST
കോട്ടയം: അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യസമിതി (ഐപ്സോ) സംസ്ഥാന കണ്‍വന്‍ഷനും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും 19നു ഇണ്ടംതുരുത്തിമന ഹാളില്‍ നടക്കും. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഐപ്സോ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ബി. ബിനു അധ്യക്ഷത വഹിക്കും. മുല്ലക്കര രത്നാകരന് വിഷയാവതരണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
സി.കെ. ആശ എംഎല്‍എ, ഐസോ ദേശീയ വൈസ് പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഐപ്സോ സംസ്ഥാന ഭാരവാഹികളായ സി.പി. നാരായണന്, ഡോ. പി.കെ. ജനാര്‍ദ്ദനക്കുറുപ്പ്, ഇ. വേലായുധന്, എം.എ. ഫ്രാന്‍സിസ്, സി.ആര്. ജോസ്പ്രകാശ്, ബൈജു വയലത്ത്, ഡോ. സി. ഉദയകല, ബാബു ജോസഫ്, കെ.ആര്. ശ്രീനിവാസന്, സ്വാഗതസംഘം ചെയര്മാന് കെ. ശെല്‍വരാജ്, കണ്‍വീനര്‍ ചന്ദ്രബാബു എടാടന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ വി.ബി. ബിനു, കെ. അനില്‍കുമാര്‍, ബൈജു വയലത്ത്, ബാബു ജോസഫ്, കെ.ആര്. ശ്രീനിവാസന് എന്നിവര്‍ പങ്കെടുത്തു.