പട്ടികവിഭാഗ അവകാശങ്ങളെ സംരക്ഷിക്കണം: എകെസിഎച്ച്എംഎസ്
1543386
Thursday, April 17, 2025 7:11 AM IST
ചങ്ങനാശേരി: പട്ടികവിഭാഗ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ. ചങ്ങനാശേരിയില്‍ സംസ്ഥാന ജനറല്‍ ബോഡിയും ഭാരതരത്ന ഡോ.ബി.ആര്. അംബേദ്കര്‍ ജന്മദിനാഘോഷവും നടത്തി. പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ട്രഷറര്‍ കെ. കുട്ടപ്പന്, വൈസ് പ്രസിഡന്റ് മധു നീണ്ടൂര്‍, സെക്രട്ടറി കെ.സി. മനോജ്, മഹിളാ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ലതാ സുരേന്ദ്രന്, സെക്രട്ടറി ശ്രീജ സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റായി എം.കെ. അപ്പുക്കുട്ടന്, ജനറല്‍ സെക്രട്ടറിയായി ഡോ. കല്ലറ പ്രശാന്ത്, ട്രഷറര്‍ കെ. കുട്ടപ്പന്, വൈസ്. പ്രസിഡന്റ് മധു നീണ്ടൂര്‍, സെക്രട്ടറി പി.ജി. അശോക് കുമാര്‍,
ഓഫീസ് സെക്രട്ടറി കെ.സി. മനോജ്, ദേവസ്വം സെക്രട്ടറി രാജേഷ് മുടിമല, എക്സിക്യൂട്ടീവ് അംഗങ്ങളായി ഗോപി മഞ്ചാടിക്കര, ഒ.കെ. സാബു, രാജന് നാല്പാത്തിമല, സാബു പതിക്കല്‍, വി.എസ്. കുട്ടപ്പന്, ബിബിന്‍ രാജാക്കാട്, മണി പൂത്തോട്ട്, കെ.കെ. വിജയന്, സനല്‍ വെളിയനാട് എന്നിവരെ തെരഞ്ഞെടുത്തു.