കോടതി ഫീസ് വര്‍ധനയിൽ പ്രതിഷേധം : നിയമസഹായത്തിനായി കോടതിയെ സമീപിക്കുന്നവരെ കൊള്ളയടിക്കുന്നെന്ന്
1543398
Thursday, April 17, 2025 7:18 AM IST
ചങ്ങനാശേരി: ഭീമമായ കോര്‍ട്ട് ഫീ വര്‍ധനയ്ക്കെതിരേ കേരളാ അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന് ചങ്ങനാശേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി റവന്യൂ ടവറിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. യൂണിറ്റ് പ്രസിഡന്റ് എ.എസ്. പ്രതാപന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ ജില്ലാ സെക്രട്ടറി കെ.സി. ബിനു ഉദ്ഘാടനം ചെയ്തു.
അഭിഭാഷക പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് അഡ്വ. കുര്യന് ജോസഫ്, ലോയേഴ്സ് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് അഡ്വ. അനൂപ് വിജയന്, ക്ലര്‍ക്ക്സ് അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. പ്രജീഷ്, മധു ഗോപിനാഥ്, ആന്റണി സേവ്യര്‍, കെ.വി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.