പ്രതിഷേധജ്വാല തെളിച്ചു
1543671
Friday, April 18, 2025 7:04 AM IST
കടുത്തുരുത്തി: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ക്രിസ്തീയ പീഡനങ്ങളില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തെളിച്ചു. ജബല്‍പൂരിലും ഒഡീഷയിലും ഛത്തീസ്ഗഡിലും ഡല്‍ഹിയിലും ബംഗാളിലും നടന്ന, ക്രിസ്തീയ മിഷനറിമാര്‍ക്കും സഭാംഗങ്ങള്ക്കുമെതിരേയുള്ള പീഡനങ്ങളില്‍ പ്രതിഷേധിച്ചാണ് കടുത്തുരുത്തി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടി സഘടിപ്പിച്ചത്.
കടുത്തുരുത്തി ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പരിപാടി കെപിസിസി വക്താവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി, ആര്‍എസ്എസ് സംഘപരിവാറിന്റെ സംഘടിത ആക്രമണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ടോമി കല്ലാനി മുഖ്യപ്രഭാഷണം നടത്തി,
ടോമി പ്രാലടി, സി.കെ. ശശി, മധു ഏബ്രഹാം, സുബിന് മാത്യു, എം.കെ. ഇന്ദുചൂഡന്, കുര്യാക്കോസ് വടക്കേഓലിത്തടം, ടോമി പൊട്ടുംകുഴി ടോമി കലമറ്റം ബാബുമറ്റക്കോടന്, ടി.പി. രാജു, ശരത് ശശി ജെറി കണിയാംപറമ്പില്‍ പി.എം. ജോസഫ്, ജോര്‍ജ് തറപ്പേല്‍, തോമസ് അരൂക്കുഴുപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.