തണ്ണീർപ്പന്തൽ ദാഹജല വിതരണം
1543440
Thursday, April 17, 2025 11:45 PM IST
കാഞ്ഞിരപ്പള്ളി: കുടുംബശ്രീ ജില്ലാ മിഷനും കാഞ്ഞിരപ്പള്ളി കുടുംബശ്രീ സിഡിഎസും സംയുക്തമായി ചേർന്ന് തണ്ണീർപ്പന്തൽ ദാഹജല വിതരണം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ജനറൽ വിഭാഗം എൻആർഎൽഎം, എഫ്എൻഎച്ച്ഡബ്ല്യു പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിലുള്ള വഴിയോര വിശ്രമ കേന്ദ്രത്തിലാണ് തണ്ണീർപ്പന്തൽ ദാഹജല വിതരണം തുടങ്ങിയത്.
പഞ്ചായത്തംഗം മഞ്ജു ബിനോയ് തണ്ണീർപ്പന്തൽ ദാഹജല വിതരണോദ്ഘാടനം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ദീപ്തി ഷാജി, യൂണിറ്റ് കൗൺസിലർ രേവതി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം. ജയസൂര്യൻ, പ്രശാന്ത്, ബീന ഷാജി, കുടുംബശ്രീ സിഡിഎസ്, എഡിഎസ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.