അനുഗ്രഹം ചൊരിഞ്ഞ് ദിവ്യകാരുണ്യ പ്രദക്ഷിണം
1543377
Thursday, April 17, 2025 6:59 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ മൂന്നുദിവസമായി നടന്നുവന്ന നാല്പതുമണി ആരാധന സമാപിച്ചു.
ആരാധനയ്ക്കു സമാപനം കുറിച്ച് ഇന്നലെ വൈകുന്നേരം നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിർഭരമായി. അനുഗ്രഹം പകർന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
വിശുദ്ധ ചാവറയച്ചൻ മാന്നാനം ആശ്രമ ദേവാലയത്തിൽ തുടക്കംകുറിച്ച നാല്പതുമണി ആരാധന അക്കാലത്തു തന്നെ അതിരമ്പുഴ പള്ളിയിലും ആരംഭിച്ചു. എല്ലാ വർഷവും വലിയ ആഴ്ചയിലെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ആരാധന നടത്തുന്നത്.
ഇന്നലെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും സമാപന ശുശ്രൂഷകളിലും വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിച്ചു.