കുളിമുറിയിൽനിന്നു മൂർഖനെ പിടികൂടി
1543392
Thursday, April 17, 2025 7:11 AM IST
വെള്ളൂർ: മൂർഖൻപാമ്പിനെ കുളിമുറിയിൽനിന്നു സർപ്പ അംഗങ്ങൾ പിടികൂടി. വെള്ളൂർ ഇറുമ്പയം മലയിൽ ശിവദാസന്റെ വീട്ടിലെ കുളിമുറിയിൽനിന്നാണ് ഇന്നലെ രാത്രി എട്ടോടെ മൂർഖനെ പിടികൂടിയത്.
വീട്ടിൽ മൂർഖനെ കണ്ടതിനെത്തുടർന്ന് വീട്ടുകാർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു പോലീസ് അറിയച്ചതിനെത്തുടർന്ന് വനംവകുപ്പ് അധികൃതർ പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച സർപ്പഗ്രൂപ്പ് അംഗങ്ങളെ നിയോഗിക്കുകയായിരുന്നു.
സർപ്പഗ്രൂപ്പ് അംഗങ്ങളായ പി.എസ്. സുജയ് അരയൻകാവ്, ആൽബിൻ മാത്യു, ജോൺസൺ വർക്കി വെള്ളൂർ എന്നിവർ ചേർന്നാണ് മൂർഖനെ പിടികൂടി ചാക്കിലാക്കിയത്.