പള്ളികളിൽ പെസഹാ ആചരണം ഭക്തിനിർഭരമായി
1543667
Friday, April 18, 2025 6:56 AM IST
വൈക്കം: ക്രിസ്തുദേവൻ കുരിശു മരണത്തിനു മുമ്പ് ശിഷ്യർക്കൊപ്പം അന്ത്യഅത്താഴം കഴിച്ചതിന്റെ സ്മരണയിൽ ക്രൈസ്തവർ ഇന്നലെ പെസഹ ആചരിച്ചു. ഇന്നും നാളെയും വിശ്വാസികൾ യേശുവിന്റെ പീഡാനുഭവം, മരണം, ഉയിർത്തെഴുന്നേൽപ്പ് എന്നിവ സ്മരിച്ച് പ്രാർഥനാനിരതരാകും. ശിഷ്യന്മാരുടെ കാലുകൾ കഴുകിയ ക്രിസ്തുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളിൽ ഇന്നലെ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും നടന്നു.
ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കലും നടത്തി. വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു. സഹവികാരി ഫാ. ജിഫിൻ മാവേലി സഹകാർമികത്വം വഹിച്ചു.
ടൗൺ നടേൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയാമ്പാറ, കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ ഫാ. പോൾ ആത്തപ്പള്ളി, തലയോലപ്പറമ്പി സെന്റ് ജോർജ് പള്ളിയിൽ റവ. ഡോ.ബെന്നി മാരാംപറമ്പിൽ, ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ ഫാ. ഹോർമിസ് തോട്ടക്കര, ചെമ്മനാകരി സെന്റ് മേരീസ് മേരിലാൻഡ് പള്ളിയിൽ ഫാ. ഷൈജു ആട്ടോക്കാരൻ,
ഉദയനാപുരം സെന്റ് ജോസഫ് പള്ളിയിൽ ഫാ. ജോഷി ചിറയ്ക്കൽ, ഉദയനാപുരം ഓർശലേം മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ ഫാ. സെബാസ്റ്റ്യൻ മനയ്ക്കപ്പറമ്പിൽ, മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ ഫാ. അലക്സ് മേക്കാംതുരുത്തിൽ, കലയക്കുംകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. പോൾ കോട്ടയ്ക്കൽ, വടയാർ ഇൻഫന്റ് ജീസസ് പള്ളിയിൽ ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി, വല്ലകം സെന്റ് മേരീസ് പള്ളിയിൽ ഫാ. ടോണി കോട്ടയ്ക്കൽ, തോട്ടകം സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ ഫാ. വർഗീസ് മേനാച്ചേരിൽ,
ഉല്ലല ലിറ്റിൽ ഫ്ലവർ പള്ളിയിൽ ഫാ. വിൻസന്റ് പറമ്പിത്തറ, കൊതവറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ ഫാ. സെബാസ്റ്റ്യൻ കോന്നുപറമ്പ്, ഇടയാഴം സെന്റ് ജോസഫ് പള്ളിയിൽ ഫാ. ഏലിയാസ് ചക്യത്ത്, അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. ജയ്സൺ കൊളുത്തുവെള്ളിൽ, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ഫാ.സിബിൻ പെരിയപ്പാടൻ, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. ജിനു പള്ളിപ്പാട്ട്, ടിവി പുരം തിരുഹൃദയ പള്ളിയിൽ ഫാ. നിക്കോളാവേസ് പുന്നയ്ക്കൽ എന്നിവർ തിരുക്കർമങ്ങൾക്കു കാർമികത്വം വഹിച്ചു.
തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ നടന്ന പെസഹ കാൽകഴുകൽ ശുശ്രുഷയ്ക്ക് ഇടവക വികാരി റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ കാർമികത്വം വഹിച്ചു. സഹവികാരി ഫാ. ഫ്രെഡ്ഡി കോട്ടൂർ സഹ കാർമികത്വം വഹിച്ചു.