യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
1543099
Wednesday, April 16, 2025 11:56 PM IST
മുണ്ടക്കയം: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറയിൽ ഇബ്രാഹിം-ബദർ ബീവി ദമ്പതികളുടെ മകൻ ഫൈസൽ (36) നെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മാതാവും ഫൈസലും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
ലോറി ഡ്രൈവറായ ഫൈസൽ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതായി മാതാവിനോടു പറഞ്ഞിരുന്നു. രാവിലെ വിളിച്ചുണർത്താൻ മുറിയിലേക്ക് ചെന്ന മാതാവാണ് മകനെ മരിച്ച നിലയിൽ കണ്ടത്. കബറടക്കം ഇന്ന് വരിക്കാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.