മോഷണശ്രമം: യുവാവ് പിടിയിൽ
1543130
Wednesday, April 16, 2025 11:57 PM IST
ഈരാറ്റുപേട്ട: പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് മോഷണം നടത്തുന്നതിനായി തകർത്ത യുവാവ് പോലീസ് പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ അമ്പഴത്തിനാൽ ബാദുഷ (37) ആണ് പോലീസ് പിടിയിലായത്.
ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനു സമീപമുള്ള വഴിയിടത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ഈരാറ്റുപേട്ട മാതാക്കൽ പുതുപ്പറമ്പിൽ യാസർ ഖാന്റെ കെഎൽ-05-ടി-2228 നമ്പർ കാറിന്റെ പിന്നിലെ കോർണർ ഗ്ലാസ് തകർത്താണ് മോഷണ ശ്രമം. 14ന് പുലർച്ചെ 2.50നാണ് സംഭവം. മോഷണവിവരം ശ്രദ്ധയിൽപ്പെട്ട യാസർ ഖാൻ വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.