പാലിയേറ്റീവ് ഉപകരണങ്ങള്‍ വിതരണം ചെയ്തു
1543125
Wednesday, April 16, 2025 11:57 PM IST
പൈക: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പൈക സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സെക്കന്‍ഡറി പാലിയേറ്റീവ് കെയറിനായി വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് നിര്‍വഹിച്ചു.
ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്കിയിട്ടുള്ളതും ഫണ്ട് നല്‍കിയിട്ടുള്ളതുമായ വിശിഷ്ട വ്യക്തികളെ ആദരിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രേമ ബിജു, മറിയാമ്മ ഏബ്രഹാം, വാര്‍ഡ് മെംബര്‍ സിനി ജോയി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെയ്സി എം. കട്ടപ്പുറം, കെ.എം. ചാക്കോ കോക്കാട്ട്, സാജന് തൊടുക എന്നിവര്‍ പ്രസംഗിച്ചു.