ശബ്ദയില്‍ സൗജന്യ കേള്‍വി പരിശോധനാ ക്യാമ്പ് ആരംഭിച്ചു
1543102
Wednesday, April 16, 2025 11:56 PM IST
ചങ്ങനാശേരി: ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റര്‍ എല്‍എല്‍പി യുടെ 19 ക്ലീനിക്കുകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് ആരംഭിച്ചു. 30 വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചങ്ങനാശേരി എസ്ബി കോളജിന് സമീപമുള്ള ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റര്‍ എല്‍എല്‍പിയില്‍ ഡോ. റൂബിള്‍ രാജ് നിര്‍വഹിച്ചു.
തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളി വികാരി ഫാ. ജോസ് വരിക്കപ്പള്ളി മുഖ്യാതിഥിയായിരുന്നു. പാലാത്ര കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ മനോജ് മാത്യു പാലാത്ര, മിലന് സോളാര്‍ സാരഥി മനീഷ്, പാലാത്ര കണ്‍സ്ട്രക്ഷന്‍ സ്ട്രക്ചര്‍ എന്‍ജിനിയര്‍ പ്രിന്‍സ് പാലാത്ര, ബിജോയ് പ്ലാത്താനം, മാത്യു വള്ളിക്കാട്, എച്ച്ആര്‍ ഹെഡ് റിന്റു മാത്യൂസ് വള്ളിക്കാട് എന്നിവര്‍ പ്രസംഗിച്ചു.
ഓഡിയോളജിസ്റ്റുമാരായ വിഷ്ണു ജോഷി, ഷെഹിന് കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. വിദഗ്ധരായ ഓഡിയോളജിസ്റ്റുകളുടെയും അതിനൂതന സാങ്കേതികവിദ്യയുടെയും സഹായത്തോടെ ക്ലീനിക്കുകളില്‍ നടക്കുന്ന ക്യാമ്പില്‍ ആവശ്യമുള്ളവര്‍ക്ക് വിദേശ നിര്‍മിത ബ്രാന്റഡ് കമ്പനിയുടെ ശ്രവണ സഹായികള്‍ ഡിസ്കൗണ്ടിലും എക്സ്ചേഞ്ച് സൗകര്യത്തിലും ലഭ്യമാണെന്ന് ശബ്ദ മാനേജിംഗ് ഡയറക്ടര്‍ മാത്യൂസ് മാത്യു വള്ളിക്കാട് പറഞ്ഞു.
പുറത്തു കാണാത്ത വിധത്തില്‍ ചെവിക്കുള്ളില്‍ വയ്ക്കാവുന്ന റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന ശ്രവണ സഹായികളുടെ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ക്ലീനിക്കുകള്‍: കഞ്ഞിക്കുഴി, ഗാന്ധിനഗര്‍, കടുത്തുരുത്തി, പാലാ, പൊന്‍കുന്നം, കറുകച്ചാല്‍, ചങ്ങനാശേരി, കട്ടപ്പന. 95449 95558.