സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്റർ മോണിറ്ററിംഗ് കമ്മിറ്റി
1543378
Thursday, April 17, 2025 6:59 AM IST
കോട്ടയം: കുടുംബശ്രീ മിഷനും പോലീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്ററിന്റെ മോണിറ്ററിംഗ് കമ്മിറ്റിയും ജില്ലാതല കോർ കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു.
കോട്ടയം എസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ എഎസ്പി സക്കറിയ മാത്യുവിന്റെ അധ്യക്ഷതയിൽ കമ്മിറ്റിയുടെ ഒരു മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഡിവൈഎസ്പി ഓഫീസിന്റെ പരിധിയിൽ വരുന്ന മറ്റു സ്റ്റേഷനുകളിലെ കേസുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എഎസ്പി നിർദേശിച്ചു. ജെൻഡർ ഡിപിഎം ഉഷാദേവി സ്നേഹിതയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സെന്ററുകളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിനായി ജില്ലാതല കോർ കമ്മിറ്റി രൂപീകരിച്ചു. ഡിവൈഎസ്പിമാരായ എ.കെ. വിശ്വനാഥൻ, കെ.ജി. അനീഷ്, അഡ്വ. സ്മിത കൃഷ്ണൻകുട്ടി, സൈക്കോളജിസ്റ്റ് പി.ടി. പ്രീതി, സ്നേഹിത കൗൺസിലർ ഡോ. ഉണ്ണിമോൾ, സർവീസ് പ്രൊവൈഡർ റിമ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.