നോക്കുകൂലി അനുവദിക്കില്ല: ടി.ആര്. രഘുനാഥന്
1543101
Wednesday, April 16, 2025 11:56 PM IST
കോട്ടയം: ജില്ലയില്‍ എവിടെയെങ്കിലും നോക്കുകൂലി ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് കോട്ടയം പ്രസ് ക്ലബ് മീറ്റ് ദി പ്രസില്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം വലിയ ജനപങ്കാളിത്തത്തോടെ നടത്തും. 29ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ അര ലക്ഷത്തിലേറെ പേര് അണിനിരക്കുന്ന റാലിയും സമ്മേളനവും നടത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായിട്ടാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തെ കാണുന്നത്. വികസനമില്ലെന്ന രീതിയില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സമരങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. കോട്ടയത്തെ ആകാശപാത എംഎല്‍എയുടെ പരിഹാസ്യതയുടെ പ്രതീകമാണ്. പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കും. രഘുനാഥന് പറഞ്ഞു.