കളപ്പുരയ്ക്കല്‍-ഏലംകുന്ന് റോഡ് നാടിനു സമര്‍പ്പിച്ചു
1543676
Friday, April 18, 2025 7:04 AM IST
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ കളപ്പുരയ്ക്കല്‍ - ഏലംകുന്ന് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 14.65 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിര്‍മിച്ചത്.
യോഗത്തില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്സാണ്ടര്‍ പ്രാക്കുഴി, ബ്ലോക്ക് മെമ്പര്‍ ബിന്ദു ജോസഫ്, പഞ്ചായത്തംഗങ്ങളായ ബാബു പാറയില്‍, വി. വിനയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.