അരുവിത്തുറ കോളജും ഐസിഎഎംഎസ് അക്കാഡമിയും ധാരണാപത്രം ഒപ്പുവച്ചു
1543124
Wednesday, April 16, 2025 11:57 PM IST
അരുവിത്തുറ: വിദ്യാർഥികളെ റെഗുലർ ഡിഗ്രിയോടൊപ്പം പ്രഫഷണൽ കരിയറിലേക്ക് നയിക്കുന്നതിനുള്ള ബികോമിനൊപ്പം ഇന്റഗ്രേറ്റഡ് സിഎംഎ ഇന്ത്യ കോച്ചിംഗ് പരിശീലനത്തിനായുള്ള പദ്ധതിക്ക് അരുവിത്തുറ സെന്റ് ജോർജ് കോളജും ഐസിഎഎംഎസ് അക്കാദമിയും ധാരണാപത്രം ഒപ്പുവച്ചു.
കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ഐസിഎഎംഎസ് അക്കാദമി ഡയറക്ടർമാരായ സിൻസ് ജോസിനും ഇ.എസ്. അജേഷിനും ധാരണാപത്രം കൈമാറി.
ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ്, നാക് കോ-ഓർഡിനേറ്റർ ഡോ. മിഥുൻ ജോൺ, ഐ കാംസ് അക്കാദമി പ്രോഗ്രാം കോ-ഓർഡിനേറ്റർ നിതിൻ കെ. ജോസ് തുടങ്ങിയവർ പങ്കെടുത്തു.