ചെമ്മലമറ്റം പള്ളിയിൽ പാനവായന
1543448
Thursday, April 17, 2025 11:45 PM IST
ചെമ്മലമറ്റം: ദീർഘ നാളത്തെ പരിശീലനത്തിനും പ്രാർഥനകൾക്കും ശേഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ ദുഃഖവെള്ളിയാഴ്ചയായ ഇന്ന് 101 പേരുടെ പാന വായന നടക്കും. പീഡാനുഭവ ശുശ്രുഷകൾക്കും കുരിശിന്റെ വഴിക്കും ശേഷം ദേവാലായ മോണ്ടളത്തിലാണ് പാന വായന നടക്കുന്നത്. ഇടവകയിലെ മുതിർന്നവർ തുടങ്ങി പുതുതലമുറവരെ പാനവായനയിൽ പങ്കെടുക്കും. വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാ. ജേക്കബ് കടുതോടിൽ തുടങ്ങിയവർ നേതൃത്വം നൽകും.
വെള്ളികുളം സെന്റ് ആന്റണീസ് പള്ളിയിൽ
വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരണം രാവിലെ. 6.45 ന് -പീഡാനുഭവതിരുക്കർമങ്ങൾ, സന്ദേശം - ഫാ. ആശിഷ് കീരഞ്ചിറ എം.എസ്.ടി. സെന്റ് തോമസ് മൗണ്ടിലേക്ക് നടത്തപ്പെടുന്ന ആഘോഷമായ കുരിശിന്റെ വഴിക്ക് വികാരി ഫാ.സ്കറിയ വേകത്താനം നേതൃത്വം നൽകും.തുടർന്ന് നേർച്ചക്കഞ്ഞി വിതരണം.
പീഡാനുഭവ തിരുക്കർമങ്ങളിലും കുരിശിന്റെ വഴിക്കും ഇടവകയിലെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും.കൈക്കാരന്മാരായ വർക്കിച്ചൻ മാന്നാത്ത്, സണ്ണി കണിയാംകണ്ടത്തിൽ, ജയ്സൺ തോമസ് വാഴയിൽ ,ജോബി നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.