വയോജന സംഗമം
1543390
Thursday, April 17, 2025 7:11 AM IST
മുട്ടുചിറ: വിശുദ്ധവാരാചരണത്തോടനുബന്ധിച്ചു മുട്ടുചിറ റൂഹാദ്ക്കുദിശാ ഫൊറോന പള്ളിയില്‍ വയോജനസംഗമം നടത്തി. രാവിലെ കുമ്പസാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അതിനുശേഷം സെന്റ് അല്‍ഫോന്‍സാ കണ്വന്ഷന് ഹാളില്‍ സ്നേഹവിരുന്നും നടന്നു. 250ലധികം വയോജനങ്ങള്‍ പങ്കെടുത്തു.
വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സംഗമത്തിന് വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, സഹവികാരിമാരായ ഫാ. മാത്യു വാഴചാരിക്കല്‍, ഫാ. ആന്റണി ഞരളക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.