കടുത്തുരുത്തി-പിറവം റോഡ്: ഭരണാനുമതി ഉത്തരവായി
1543393
Thursday, April 17, 2025 7:11 AM IST
കടുത്തുരുത്തി: കടുത്തുരുത്തി - പിറവം റോഡില്‍ വാട്ടര്‍ അഥോറിറ്റിക്ക് പൈപ്പ് ഇടുന്നതിനുവേണ്ടി വിട്ടുകൊടുത്ത കടുത്തുരുത്തി മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള ചെയ്നേജ് പുനരുദ്ധരിച്ചു റീ ടാറിംഗ് നടത്തുന്നതിനുള്ള ഫയലിന്മേല് ഭരണാനുമതി നല്‍കുന്നതിന് അന്തിമ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
മോന്‍സ് ജോസഫ് എംഎല്‍എയാണ് ഇക്കാര്യമറിയിച്ചത്. കടുത്തുരുത്തി - പിറവം റോഡ് പുനരുദ്ധരിക്കാന്‍ വാട്ടര്‍ അഥോറിറ്റി ഡിപ്പോസിറ്റ് ചെയ്ത 2.67 കോടി രൂപയുടെ ഭരണാനുമതി ലഭിക്കാനുള്ള ഫയല്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.