ദുഃഖവെള്ളി പരിഹാരപ്രദക്ഷിണം
1543668
Friday, April 18, 2025 6:56 AM IST
വൈക്കം: വൈക്കം ഫൊറോനയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൻ ഇന്നു വൈകുന്നേരം 5.15ന് വൈക്കം വെൽഫെയർ സെന്ററിലേക്ക് ദുഃഖവെള്ളി പരിഹാര പ്രദക്ഷിണം നടത്തും. വൈക്കം ഫൊറോന, വല്ലകം, നടേൽ, ഉദയനാപുരം, ടിവി പുരം, തോട്ടകം, ചെമ്മനത്തുകര,
കൊട്ടാരപ്പള്ളി, ഓർശലേം, ജോസ്പുരം, അമലാപുരി ഇടവകകളാണ് പരിഹാര പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്. വൈക്കം വെൽഫെയർ സെന്ററിൽ പരിഹാര പ്രദക്ഷിണം സംഗമിക്കും. തുടർന്ന് ഫാ. ഏബ്രഹാം ഓലിയപ്പുറം പീഡാനുഭവ സന്ദേശം നൽകും. തുടർന്ന് കബറടക്കശുശ്രൂഷയുടെ ദൃശ്യാവിഷ്കാരം.
വൈക്കം ഫൊറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, നടേൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ, ജനറൽ കൺവീനർ മാത്യു ജോസഫ് കോടാലിച്ചിറ തുടങ്ങിയവർ നേതൃത്വം നൽകും.