പള്ളികളിൽ പെസഹ ആചരണം
1543379
Thursday, April 17, 2025 6:59 AM IST
അതിരമ്പുഴ പള്ളിയിൽ ദീപക്കാഴ്ച
അതിരമ്പുഴ: ഈശോയുടെ മനുഷ്യാവതാര ജൂബിലി വർഷത്തിലെ പെസഹാദിനത്തിൽ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ദീപക്കാഴ്ചയൊരുക്കും. പെസഹാ ശുശ്രൂഷകൾക്കുശേഷം പള്ളിയങ്കണത്തിൽ ഒരുക്കുന്ന ദീപക്കാഴ്ചയിൽ ഇടവകയിലെ മുഴുവൻ കുടുംബ കൂട്ടായ്മാ യൂണിറ്റുകളിൽനിന്ന് ഇടവകജനം കൊണ്ടുവരുന്ന നിലവിളക്കുകൾ പ്രകാശം ചൊരിയും.
ഇന്ന് രാവിലെ യുവജന ധ്യാനം നടക്കും. വൈകുന്നേരം അഞ്ചിന് പെസഹാ ശുശ്രൂഷകൾ ആരംഭിക്കും. നാളെ രാവിലെ 6.30 മുതൽ കൂട്ടായ്മകളിൽ നിന്ന് വലിയപള്ളിയിലേക്ക് കുരിശിന്റെ വഴി. 6.30 മുതൽ 12.30 വരെ ആരാധന. 12.30ന് പാനവായന, നേർച്ചക്കഞ്ഞി. ഉച്ചകഴിഞ്ഞ് രണ്ടിന് പീഡാനുഭവ വെള്ളി ശുശ്രൂഷകൾ, തിരുസ്വരൂപ ചുംബനം, നഗരം ചുറ്റിയുള്ള ആഘോഷമായ കുരിശിന്റെ വഴി.
ശനിയാഴ്ച രാവിലെ 5.45ന് വലിയപള്ളിയിലും 6.15ന് റീത്താ ചാപ്പലിലും 6.30ന് പാറോലിക്കൽ ചാപ്പലിലും വിശുദ്ധ കുർബാന. 9.30ന് പൊതുമാമോദീസ. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, മാമോദീസ വ്രത നവീകരണം, പുത്തൻതിരി, പുത്തൻ വെള്ളം വെഞ്ചരിപ്പ്.
ഞായറാഴ്ച പുലർച്ചെ 2.30ന് വലിയപള്ളിയിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ ഉയിർപ്പ് ശുശ്രൂഷകൾ, വിശുദ്ധ കുർബാന, പ്രദക്ഷിണം. പുലർച്ചെ 2.30ന് റീത്താ, പാറോലിക്കൽ ചാപ്പലുകളിലും ഉയിർപ്പ് ശുശ്രൂഷയും വിശുദ്ധ കുർബാനയും നടക്കും. രാവിലെ ആറിനും എട്ടിനും വലിയപള്ളിയിലും 6.15ന് റീത്താ ചാപ്പലിലും വിശുദ്ധ കുർബാന.
മാന്നാനം ആശ്രമദേവാലയത്തിൽ
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ ഇന്നു വൈകുന്നേരം 4.30ന് പെസഹാ തിരുക്കർമങ്ങൾ ആരംഭിക്കും. നാളെ രാവിലെ 6.30 മുതൽ ദിവ്യകാരുണ്യ ആരാധന. 10 മുതൽ 1.30 വരെ ആരാധന നയിക്കുന്നത് ബ്രദർ മാർട്ടിൻ പെരുമാലിൽ. 3.30ന് വിശുദ്ധ
ചാവറ പിതാവ് 1838ൽ കേരളത്തിൽ ആദ്യമായി മാന്നാനത്ത് തുടക്കമിട്ട കുരിശിന്റെ വഴി പ്രാർഥന ആരംഭിക്കും.
കുരിശിന്റെ വഴി പള്ളിയിൽ എത്തിച്ചേർന്നശേഷം പീഡാനുഭവ വായന, സന്ദേശം നഗരികാണിക്കൽ, തിരുസ്വരൂപവും തിരുക്കുരിശും ചുംബനം. കാർമികൻ: ഫാ. മാത്യു പോളച്ചിറ സിഎംഐ. സഹകാർമികൻ: ഫാ. ആന്റണി വള്ളവന്തറ സിഎംഐ. സന്ദേശം: ഫാ. സിന്റോ ആലുങ്കൽ സിഎംഐ.
ശനിയാഴ്ച രാവിലെ 6.30ന് പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന, വിശുദ്ധ ചാവറ പിതാവിനോടുള്ള നൊവേന. കാർമികൻ ഫാ. ജൂബി മണിയങ്കേരിൽ സിഎംഐ, സഹകാർമികൻ ഫാ. ജോസഫ് കുഴിച്ചാലിൽ സിഎംഐ, സന്ദേശം: ഫാ. അരുൺ പോരൂക്കര സിഎംഐ.
ഉയിർപ്പു ഞായർ പുലർച്ചെ മൂന്നിന് ഉത്ഥാന അറിയിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന. കാർമികൻ: ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, സഹകാർമികൻ: ഫാ. സേവ്യർ ചീരന്തറ സിഎംഐ, സന്ദേശം: ഫാ. ജയിംസ് മുല്ലശേരി സിഎംഐ. രാവിലെ 6.30നും എട്ടിനും 9.30നും 11നും വിശുദ്ധ കുർബാന. വൈകുന്നേരം വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ
ഏറ്റുമാനൂർ: ക്രിസ്തുരാജ പള്ളിയിൽ പെസഹാ തിരുക്കർമങ്ങൾ ഇന്ന് വൈകുന്നേരം 4.30ന് ആരംഭിക്കും. നാളെ രാവിലെ 7.30ന് മാർ സ്ലീവാ കുരിശടിയിൽനിന്ന് കുരിശിന്റെ വഴി. ഒമ്പതിന് ആരാധന. 12.30ന് പാന വായന. ഉച്ചകഴിഞ്ഞ് 1.30ന് പീഡാനുഭവ കർമങ്ങൾ. മൂന്നിന് നഗരി കാണിക്കൽ, സ്ലീവാ ചുംബനം.
ശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, മാമോദീസ വ്രത നവീകരണം, പുത്തൻ തീയും വെള്ളവും വെഞ്ചരിപ്പ്. ഞായറാഴ്ച വെളുപ്പിന് മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന. രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന.
വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ
വെട്ടിമുകൾ: സെൻ്റ് മേരീസ് പള്ളിയിൽ പെസഹാ ശുശ്രൂഷകൾ ഇന്നു വൈകുന്നേരം നാലിന് ആരംഭിക്കും. നാളെ രാവിലെ 5.30ന് സപ്രാ, ആറു മുതൽ ഉച്ചക്ക് 12 വരെ ആരാധന. ഉച്ചകഴിഞ്ഞ്2.30ന് സ്ലീവാപ്പാത, നാലിന് പീഡാനുഭവ തിരുക്കർമങ്ങൾ, നഗരികാണിക്കൽ, സ്ലീവാ വന്ദനം.
ശനിയാഴ്ച വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, മാമോദീസ വ്രത നവീകരണം. ഞായറാഴ്ച വെളുപ്പിന് മൂന്നിന് ഈസ്റ്റർ തിരുക്കർമങ്ങൾ, പ്രദക്ഷിണം, സമാധാനാശംസ, വിശുദ്ധ കുർബാന. രാവിലെ ഏഴിനും ഒമ്പതിനും വിശുദ്ധ കുർബാന.
ക്ലാമറ്റം കുരിശു പള്ളിയിൽ ഉയിർപ്പു ഞായറാഴ്ച വെളുപ്പിന് മൂന്നിന് ഈസ്റ്റർ കർമങ്ങൾ, വിശുദ്ധ കുർബാന.
അരുവിക്കുഴി ലൂർദ്മാതാ പള്ളിയിൽ
പള്ളിക്കത്തോട്: അരുവിക്കുഴി ലൂർദ് മാതാ പള്ളിയിലെ പെസഹാ തിരുക്കർമങ്ങൾ ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കും. ആഘോഷമായ വിശുദ്ധകുർബാന, കാൽകഴുകൽ ശുശ്രൂഷ, തിരുമണിക്കൂർ ആരാധന. ഫാ. ലൈജു കണിച്ചേരിൽ സന്ദേശം നൽകും.
നാളെ ദുഃഖവെള്ളി രാവിലെ ആറുമുതൽ ആരാധന. 11 മുതൽ 12 വരെ പൊതുആരാധന. 12.30ന് നേർച്ചക്കഞ്ഞി. 1.30ന് ആഘോഷമായ കുരിശിന്റെ വഴി. മൂന്നിന് പീഡാനുഭവ തിരുക്കർമങ്ങൾ. സന്ദേശം: ഫാ. ജിൻസൺ കീടംകുറ്റിയിൽ, നഗരികാണിക്കൽ, തിരുസ്വരൂപ വണക്കം.
വലിയ ശനി രാവിലെ 6.15ന് സപ്ര, വിശുദ്ധകുർബാന-മാമോദീസ വ്രത നവീകരണം, പുത്തൻ തീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്.
ഉയിർപ്പു തിരുനാൾ ദിനത്തിൽ പുലർച്ചെ 2.45 ഉയിർപ്പ് തിരുക്കർമങ്ങൾ. ആഘോഷമായ വിശുദ്ധകുർബാനയ്ക്ക് ഫാ. ജേക്കബ് ചീരംവേലിൽ കാർമികത്വം വഹിക്കും. ഫാ. ജിൻസൺ കീടംകുറ്റിയിൽ സന്ദേശം നൽകും. രാവിലെ 6.30ന് വിശുദ്ധകുർബാന: ഫാ. ലൈജു കണിച്ചേരിൽ.
കാരിസ് ഭവനിൽ
അതിരമ്പുഴ: കാരിസ് ഭവൻ ധ്യാനകേന്ദ്രത്തിൽ ഇന്ന് വൈകുന്നേരം ആറിന് പെസഹാ തിരുക്കർമങ്ങൾ. തുടർന്ന് രാത്രി 12 വരെ ദിവ്യകാരുണ്യ ആരാധന. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ദുഃഖവെള്ളി തിരുക്കർമങ്ങൾ, തുടർന്ന് കുരിശിന്റെ വഴി.
ശനിയാഴ്ച രാത്രി ഒമ്പതിന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ, തുടർന്ന് ഈസ്റ്റർ ജാഗരപൂജ. ഞായറാഴ്ച രാവിലെ ആറിന് വിശുദ്ധ കുർബാന, ഒമ്പതിന് വിശുദ്ധ കുർബാന (ഇംഗ്ലീഷ്), വൈകുന്നേരം നാലിന് വിശുദ്ധ കുർബാന (ഹിന്ദി).
മണ്ണാർകുന്ന് പളളിയിൽ
മണ്ണാർകുന്ന്: സെന്റ് ഗ്രിഗോരിയോസ് പള്ളിയിൽ ഇന്നു വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന.
നാളെ രാവിലെ ആറു മുതൽ ആരാധന .30ന് വിവിധ വാർഡ് കൂട്ടായ്മകളിൽ നിന്നും ആഘോഷമായ കുരിശിന്റെ വഴി പള്ളിയിൽ എത്തിച്ചേരുന്നു. തുടർന്ന് പൊതുആരാധന. 12ന് നേർച്ചക്കഞ്ഞി വിതരണം. ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാനുഭവ കർമങ്ങൾ, കുരിശിന്റെ വഴി, നഗരികാണിക്കൽ ശുശ്രൂഷ.
ശനിയാഴ്ച രാവിലെ 6.15 ന് വിശുദ്ധ കുർബാന, പുത്തൻ വെള്ളവും തിരിയും വെഞ്ചരിപ്പ്. ഞായറാഴ്ച പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, പ്രദക്ഷിണം. 6.45ന് വിശുദ്ധ കുർബാന. വികാരി ഫാ. അബ്രഹാം തർമശേരി കാർമികത്വം വഹിക്കും.
തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി
തോട്ടയ്ക്കാട്: സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയിലെ പെസഹാ തിരുകര്‍മങ്ങള്‍ ഇന്നു വൈകുന്നേരം നാലിന് ആരംഭിക്കും. 4.15ന് കാല് കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, പെസഹാ സന്ദേശം. വൈകുന്നേരം ആറിന് പൊതു ആരാധന, 8.30ന് ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ.