ദേവാലയങ്ങൾ വിശുദ്ധവാര ഒരുക്കങ്ങളിൽ; നാളെ ഓശാന ഞായർ
1541889
Friday, April 11, 2025 11:43 PM IST
കാഞ്ഞിരപ്പള്ളി: പെസഹാ ആചരണത്തിന് മുന്നോടിയായി ഈശോയുടെ ജറൂസലേം പ്രവേശനത്തിന്റെ ഓര്മ പുതുക്കി പള്ളികളിൽ നാളെ ഓശാന ഞായര്‍ ആചരിക്കും. കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന, സന്ദേശം എന്നീ തിരുക്കർമങ്ങൾ പള്ളികളിൽ നടക്കും.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ രാവിലെ അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് ഗ്രോട്ടോയിൽ നടക്കുന്ന കുരുത്തോല വെഞ്ചരിപ്പിനും ഓശാന ഞായർ തിരുക്കർമങ്ങൾക്കും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കും. 7.30ന് പനച്ചേപ്പള്ളിയിൽ വിശുദ്ധ കുർബാന, 10ന് കത്തീഡ്രലിൽ വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് രോഗികൾക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന.
മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ ഓശാന ഞായർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. രാവിലെ 6.45ന് ഓശാന ഞായർ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണം, വിശുദ്ധ കുർബാന. 10ന് വിശുദ്ധ കുർബാന.
വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ രാവിലെ 6.30ന് ഓശാന ഞായർ തിരുക്കർമങ്ങൾക്ക് തുടക്കമാകും. തുടർന്ന് കുരിശിൻതൊട്ടി ചുറ്റി പ്രദക്ഷിണം, 10നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന.
മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ രാവിലെ 5.30ന് വിശുദ്ധ കുർബാന, 6.45ന് ഓശാന ഞായർ തിരുക്കർമങ്ങൾ, തുടർന്ന് വിശുദ്ധ കുർബാന.
പൊൻകുന്നം തിരുഹൃദയ ഫൊറോന പള്ളിയിൽ രാവിലെ 5.15ന് വിശുദ്ധ കുർബാന, 6.30ന് ഓശാന ഞായർ തിരുക്കർമങ്ങൾ, തുടർന്ന് വിശുദ്ധ കുർബാന, 10നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന.
മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ രാവിലെ 6.15ന് ഓശാന ഞായർ തിരുക്കർമങ്ങൾ മാതാവിന്റെ ഗ്രോട്ടോയിൽ ആരംഭിക്കും. തുടർന്നു പ്രദക്ഷിണം, വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന.
ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ രാവിലെ 6.30ന് ഓശാന ഞായർ തിരുക്കർമങ്ങൾ, പ്രദക്ഷിണം, തുടർന്ന് വിശുദ്ധ കുർബാന. 10നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന. ഇളങ്ങോയി മാർ സ്ലീവാ പള്ളിയിൽ രാവിലെ 6.30ന് ഓശാന ഞായർ തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന.
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയിൽ രാവിലെ 6.30ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, 8.30ന് പൊടിമറ്റം ഹോളി ഫാമിലി കുരിശടിയില്‍ കുരുത്തോല വെഞ്ചരിപ്പ്. തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന.