കെഎസ്ആര്‍ടിസി ബസുകൾ അപകടത്തില്‍പ്പെട്ടു
1541886
Friday, April 11, 2025 11:43 PM IST
പാലാ: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു പരിക്കേറ്റ ആറുപേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ കുമ്മണ്ണൂരിലായിരുന്നു അപകടം. കോട്ടയത്തുനിന്നു കട്ടപ്പനയിലേക്ക് പോകുകയായിരുന്നു ബസ്.
ഇടുക്കി സ്വദേശി എബിന് ജയിംസ് (22), തൊടുപുഴ സ്വദേശി ഡിയോണ ജോസ് (14), പാക്കില്‍ സ്വദേശിനി വിജയകുമാരി (58), കൂത്താട്ടുകുളം സ്വദേശി ജോര്‍ജ് (60), തുടങ്ങനാട് സ്വദേശികളായ അജിത (43), മകൻ അനന്ദു (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബ്രേക്ക് നഷ്ടപ്പെട്ട ബസ് പിന്നിലോട്ട് ഉരുണ്ടു
പാലാ: പാലാ-വൈക്കം റോഡിൽ മരങ്ങാട്ടുപിള്ളി ഇല്ലിക്കലില്‍ കയറ്റം കയറിവന്ന കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം.
ടെസ്റ്റ് സര്‍വീസ് നടത്തുകയായിരുന്ന ബസിന്റെ ബ്രേക്ക് നഷ്ടമായതിനെത്തുടര്‍ന്ന് പിന്നിലേക്ക് ഉരുണ്ട ബസ് പുറകെയെത്തിയ കാറിലേക്ക് ഇടിച്ചു കയറി.കാര്‍ യാത്രക്കാരായ തിടനാട് സ്വദേശികള്‍ക്ക് നിസാര പരിക്കേറ്റു. കാറില്‍ ഇടിച്ച ശേഷം വീണ്ടും പിന്നിലേക്ക് ഉരുണ്ട ബസ് സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്.
മറുഭാഗത്തേക്ക് പോയിരുന്നെങ്കില്‍ ബസ് വലിയ താഴ്ചയിലേക്ക് മറിയുമായിരുന്നു. മറ്റു വാഹനങ്ങള്‍ വരാതിരുന്നതിന്നാലും വലിയ അപകടം ഒഴിവായി. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു ആയിരുന്നു അപകടം.