വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
1541884
Friday, April 11, 2025 11:43 PM IST
പാലാ: കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കര്മങ്ങളോടനുബന്ധിച്ച് നാളെ ഓശാന ഞായറാഴ്ച രാവിലെ 5.30 വിശുദ്ധ കുര്‍ബാന, 6.45ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദിക്ഷണം, വിശുദ്ധ കുര്‍ബാന - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഒന്‍പതിന് പാറപ്പള്ളി, കണ്ണാടിയുറുമ്പ് കുരിശുപള്ളികളില്‍ വിശുദ്ധ കുര്‍ബാന. പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് കാല്‍കഴുകല്‍ ശ്രുശ്രൂഷ, വിശുദ്ധ കുര്‍ബാന. ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുരിശിന്റെ വഴി പ്രദക്ഷിണം, നേര്‍ച്ചക്കഞ്ഞി വിതരണം. വലിയ ശനി രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. ഉയിര്‍പ്പ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രാവിലെ 5.30നും 7.10നും 9.45നും വിശുദ്ധ കുര്‍ബാന. 6.30 നു പാറപ്പള്ളി, 7.15 കണ്ണാടിയുറുമ്പ് കുരിശുപള്ളികളിലും വിശുദ്ധ കുര്‍ബാന.
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ ഓശാന ഞായറാഴ്ച രാവിലെ ആറിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പ്രദക്ഷിണം വലിയ പള്ളിയിലേക്ക്. എട്ടിനും 9.45നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. 14നു രാവിലെ 7.15 മുതല്‍ 16 വരെ നാല്പതുമണി ആരാധന. 17നു രാവിലെ 6.30ന് പെസഹാ തിരുക്കര്‍മങ്ങള്‍. 18നു രാവിലെ 6.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍. 19നു രാവിലെ 6.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. 20നു പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പു തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. രാവിലെ അഞ്ചിനും ആറിനും എട്ടിനും 9.30 നും വിശുദ്ധ കുര്‍ബാന.
അരുവിത്തുറ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഓശാന ഞായറാഴ്ചയോടെ ആരംഭിക്കും. നാളെ രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന. 6.30ന് ഓശാന തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം. 9.30നും 11.30നും നാലിനും വിശുദ്ധ കുർബാന. 5.15ന് വല്യച്ചൻമലയിലേക്ക് ജപമാല പ്രദക്ഷിണം, കുരിശിന്റെ വഴി. രാത്രി ഏഴിന് പള്ളില് വിശുദ്ധ കുര്‍ബാന. 15നു രാവിലെ ആറുമുതല്‍ കുമ്പസാരം. 17നു രാവിലെ ഏഴിന് പെസഹാ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ, സന്ദേശം, 8.30ന് വല്യച്ചന്മല അടിവാരത്തേക്ക് ജപമാല പ്രദക്ഷിണം. തുടര്‍ന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി, പത്തിന് പീഡാനുഭവ സന്ദേശം. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണമുണ്ടായിരിക്കും. 19നു രാവിലെ ഏഴിന് തിരുക്കര്‍മങ്ങള്‍, പുത്തന്‍തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പ്. 20നു പുലർച്ചെ മൂന്നിന് വിശുദ്ധ കുര്‍ബാന, ഉയര്‍പ്പ് തിരുക്കര്‍മങ്ങള്‍. തുടര്‍ന്ന് 5.30നും 6.45നും എട്ടിനും 9.30നും 11.30നും വിശുദ്ധ കുര്‍ബാന. 27ന് വല്യച്ചന്‍മലയില്‍ പുതുഞായര്‍ തിരുനാള്‍ ആഘോഷം. വൈകുന്നേരം അഞ്ചിന് തിരുനാള്‍ കുര്‍ബാന, സന്ദേശം, പ്രദക്ഷിണം.
പാലാ: ളാലം പഴയ പള്ളിയില്‍ ഓശാന ഞായറാഴ്ച രാവിലെ 4.30ന് ദിവ്യകാരുണ്യ ആരാധന, 5.30 ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദഷിണം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 9.30 നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. ഓശാന ഞായര്‍ മുതല്‍ പെസഹാ ബുധന്‍ വരെ വൈകുന്നേരം അഞ്ചിന് വാര്‍ഷിക ധ്യാനം. ഫാ. സോനു കുളത്തൂര്‍ (ഡയറക്ടര്‍, പോപ്പുലര്‍ മിഷന് ധ്യാനം) ധ്യാനം നയിക്കും. 16നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെ കുന്പസാരം. 17നു രാവിലെ ആറിന് ആരാധന, 6.30ന് വിശുദ്ധ കുര്‍ബാന, കാൽകഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യപ്രദക്ഷിണം.
18നു രാവിലെ ആറിന് കരുണക്കൊന്ത, ദൈവകരുണയുടെ നൊവേന. 6.30ന് ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍. ഉച്ചകഴിഞ്ഞ് രണ്ടിന് പാനവായന, മൂന്നിന് പുണ്യശ്ലോകനായ ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കല്‍ ആരംഭിച്ച ടൗണ്‍ ചുറ്റിയുള്ള 67-ാമത് കുരിശിന്റെ വഴി, സന്ദേശം - ഫാ. ബിജു കുന്നയ്ക്കാട്ട്, തിരുസ്വരൂപം ചുംബിക്കല്‍, നേര്‍ച്ചക്കഞ്ഞി വിതരണം. 19നു രാവിലെ ആറിന് കരുണക്കൊന്ത, ദൈവകരുണയുടെ നൊവേന, 6.30ന് വിശുദ്ധ കുര്‍ബാന, വലിയശനി തിരുക്കര്‍മങ്ങള്‍, നിത്യസഹായ മാതാവിന്റെ നൊവേന. രാവിലെ ഒന്പതുമുതല് വൈകുന്നേരം ആറുവരെ കുമ്പസാരം. ഉയിര്‍പ്പുതിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. രാവിലെ 5.30നും ഏഴിനും 9.30നും വൈകുന്നേരം നാലിനും 6.30നും വിശുദ്ധ കുര്‍ബാന. മുണ്ടുപാലം കുരിശുപള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ദിവസവും രാവിലെ 6.30ന് ആരംഭിക്കും.