കാരിത്താസിൽ പാർക്കിൻസൺസ് ഡേ കുടുംബസംഗമം
1541881
Friday, April 11, 2025 11:43 PM IST
കോട്ടയം: പാർക്കിൻസൺസ് രോഗബാധിതരെയും അവരുടെ കുടുംബാംഗങ്ങളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒപ്പം എന്ന പേരിൽ പാർക്കിൻസൺസ് ഡേ കുടുംബസംഗമം കാരിത്താസ് ആശുപത്രിയിൽ നടത്തി. ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിച്ച പരിപാടി ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്തു.
പാർക്കിൻസൺസ് രോഗത്തെ അതിജീവിച്ചവർ രോഗാനുഭവങ്ങളും അതിജീവന അനുഭവങ്ങളും പങ്കുവച്ചു. ഡോ. ജോസഫ് സെബാസ്റ്റ്യൻ, ഡോ. ബോബി എൻ. ഏബ്രഹാം, ഡോ. ഐപ്പ് വി. ജോർജ്, ഡോ.കെ.വി. വൈശാഖൻ എന്നിവർ പ്രസംഗിച്ചു.