കേരള കോൺഗ്രസ് ജില്ലാ നേതൃക്യാമ്പ് തുടങ്ങി
1541880
Friday, April 11, 2025 11:43 PM IST
കോട്ടയം: കേരള കോൺഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പിന് തുടക്കം കുറിച്ചു ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് മാന്നാനം കെഇ സ്കൂളിൽ പാർട്ടി പതാക ഉയർത്തി. വിഷയ നിർണയ സമിതി യോഗം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോയ് ഏബ്രഹാം, ഫ്രാൻസിസ് ജോർജ് എംപി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
വൈസ് ചെയർമാൻ കെ.എഫ്. വർഗീസ്, സംസ്ഥാന സീനിയർ ജനറൽ സെക്രട്ടറി മാഞ്ഞൂർ മോഹൻകുമാർ, പാർട്ടി സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, പ്രിൻസ് ലൂക്കോസ്, വി.ജെ. ലാലി, സന്തോഷ് കാവുകാട്ട്, സ്റ്റീഫൻ പാറാവേലി, ചെറിയാൻ ചാക്കോ, ബിനു ചെങ്ങളം, പി.സി. മാത്യു, അജിത്ത് മുതിരമല എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ 10ന് ജില്ലാ നേതൃക്യാമ്പ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ, ജോയ് ഏബ്രഹാം, ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.