സെന്റ് ആന്റണീസ് കോളജിൽ സൈബർ സെക്യൂരിറ്റി, റോബോട്ടിക്സ്, എഐ ഫെസ്റ്റ് സംഘടിപ്പിച്ചു
1541876
Friday, April 11, 2025 11:43 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെ കംപ്യൂട്ടർ, റോബോട്ടിക്സ് സൈബർ സെക്യൂരിറ്റി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സൈബർ സെക്യൂരിറ്റി, റോബോട്ടിക്സ്, എഐ ഫെസ്റ്റ് സംഘടിപ്പിച്ചു. കോളജ് ചെയർമാൻ ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസ്ഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു.
തുടർന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് വിഭാഗം സംഘടിപ്പിച്ച റോബോട്ടിക്സ്, മെഷീൻ ലേണിംഗ് എന്നിവയുടെ പ്രദർശനവും റോബോട്ടുകളുടെ നിർമാണവും പ്രായോഗികമായി പരിചയപ്പെടുത്തുകയും ചെയ്തു. സൈബർ സെക്യൂരിറ്റി വിഭാഗം ഫോൺ ഹാക്കിംഗ്, മറ്റ് സൈബർ ക്രൈമുകൾ എന്നിവയെക്കുറിച്ച് ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു.
ഹോട്ടൽ മാനേജ്മെന്റ് വിഭാഗം വിവിധ ആധുനിക ലഘുഭക്ഷണങ്ങളുടെ നിർമാണരീതി പരിചയപ്പെടുത്തുകയും മുഴുവൻ വിദ്യാർഥികൾക്കും ലഘു ഭക്ഷണങ്ങളും പാനീയങ്ങളും വിതരണം ചെയ്യുകയുണ്ടായി.
ഫാഷൻ ടെക്നോളജി വിഭാഗം റാമ്പ് വാക്ക്, മോഡലിംഗ്, കോസ്റ്റ്യൂം ഡിസൈനിംഗ്, മേക്ക് ഓവർ എന്നിവ പരിചയപ്പെടുത്തി. സൈക്കോളജി വിഭാഗം മൈൻഡ് മാപ്പിംഗ്, ഹിപ്നോട്ടിസം എന്നിവയും പ്രദർശിപ്പിച്ചു. വിവിധ ഇന്റലക്ച്വൽ ഗെയിമുകളും സംഘടിപ്പിച്ചു.
2025ലെ പവർഫുൾ കോഴ്സുകൾ സംബന്ധിച്ച് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, അക്ഷയ് മോഹൻദാസ് എന്നിവർ ക്ലാസുകൾ നയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, കൺവീനർ പി.ആർ. രതീഷ്, ബോബി കെ. മാത്യു, ജിനു തോമസ്, പി. അനുരാഗ്, ഫാ. ജോസഫ് വാഴപ്പനാടി എന്നിവർ നേതൃത്വം നൽകി.