കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1541841
Friday, April 11, 2025 10:44 PM IST
ചെറുവള്ളി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുവള്ളി കിഴക്കേക്കവല തൈമുറിയിൽ(കളപ്പാട്ട്) ഹരിദാസ്- ശാന്തമ്മ ദന്പതികളുടെ മകൻ നിധിനാണ് (22) മരിച്ചത്.
കഴിഞ്ഞ ഡിസംബർ 24-ന് പൊൻകുന്നം-പുനലൂർ ഹൈവേയിൽ തെക്കേത്തുകവല കൃഷിഭവന് മുൻപിലായിരുന്നു അപകടം. ഇതേ അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് ചിറക്കടവ് പേരൂർക്കവല അറത്തിൽ അദ്വൈത്ലാൽ(20) അപകടം നടന്ന തൊട്ടടുത്ത ദിവസം മരിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കവേയാണ് നിയന്ത്രണം വിട്ട കാർ ഇവരെ ഇടിച്ചിട്ടത്. നിധിന്റെ സംസ്കാരം നടത്തി.