തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
1541839
Friday, April 11, 2025 10:44 PM IST
ഏറ്റുമാനൂർ: ഗൃഹനാഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ ചൂരക്കുളങ്ങര സ്വദേശി അപ്പു (65) ആണ് മരിച്ചത്. ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിൽ നിന്ന് വള്ളിക്കാട് റോഡിലേക്ക് കയറുന്ന ഭാഗത്ത് കലുങ്കിനു താഴെ തോട്ടിൽ വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
നാളുകളായി ഇയാൾ സമീപത്തെ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. തിരക്കേറിയ സ്ഥലമായിരുന്നുന്നിട്ടും രാവിലെ ഏഴരയോടെ മാത്രമാണ് സംഭവം അറിയുന്നത്.
നീരൊഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞ തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഏറ്റുമാനൂർ പോലീസ് മേൽനടപടികൾക്കു ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.