നാല്പതാം വെള്ളി ആചരണം
1541832
Friday, April 11, 2025 10:22 PM IST
വാഗമൺ കുരിശുമലയിൽ
വാഗമൺ: കുരിശുമലയിൽ നാല്പതാം വെള്ളി ആചരണം നടത്തി. വെള്ളികുളം, അടിവാരം ഇടവകകൾ രാവിലെ ഒൻപതിന് കല്ലില്ലാക്കവലയിൽനിന്ന് ആരംഭിച്ച കുരിശിന്റെ വഴിക്ക് പാലാ രൂപതയുടെ വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജേക്കബ് തന്നിക്കപ്പാറ, ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, ഫാ. സ്കറിയ വേകത്താനം, ഫാ. റിനോ പുത്തൻപുരക്കൽ, ഫാ. ആന്റണി വാഴയിൽ എന്നിവർ പങ്കെടുത്തു.
മുത്തിയമ്മ മലയിൽ
കുറവിലങ്ങാട്: നാല്പതാം വെള്ളിയാചരണത്തോടനുബന്ധിച്ച് ആയിരങ്ങൾ കുറവിലങ്ങാട് മുത്തിയമ്മ മല കയറി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കായ വിശ്വാസികൾ ജൂബിലി കപ്പേളയിൽ നിന്നാരംഭിച്ച കുരിശിന്റെ വഴിയിൽ പങ്കാളികളായി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസി. ഫാ. ജോസ് കോട്ടയിൽ എന്നിവർ പ്രാർഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അസി. വികാരി ഫാ. തോമസ് ചില്ലയ്ക്കൽ സന്ദേശം നൽകി.
ഊട്ടുപാറ കുരിശുമലയിൽ
തിടനാട്: ഊട്ടുപാറ കുരിശുമലയിലേക്ക് നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തി. ഒരു ടണ്ണോളം ഭാരമുള്ള കുരിശും വഹിച്ചുകൊണ്ട് ഇടവകയിലെ എസ്എംവൈഎം അംഗങ്ങൾ കുരിശിന്റെ വഴിയിൽ പങ്കുചേർന്നത് വേറിട്ട അനുഭവമായി. മല മുകളിൽ മണിയംകുളം പള്ളി വികാരി ഫാ. പോൾ പാറേപ്ലാക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ, അസി. വികാരി ഫാ. ജോൺ വയലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പാന്പൂരാംപാറയിൽ
പാമ്പൂരാംപാറ: നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കവീക്കുന്ന് പാമ്പൂരാംപാറ തീര്‍ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയിലേക്ക് കുരിശിന്റെ വഴി നടത്തി. ധന്യന്‍ കദളിക്കാട്ടിലച്ചന്റെ ഭവനത്തിങ്കല്‍ നിന്നാരംഭിച്ച കുരിശിന്റെ വഴിക്ക് ഫാ. ജോസഫ് മൈലപ്പറമ്പില്‍ നേതൃത്വം നല്കി. തുടര്‍ന്ന് വ്യാകുലമാതാ തീര്‍ഥാടനകേന്ദ്രത്തില്‍ മൂന്നാനി സെന്റ് പീറ്റേഴ്സ് പള്ളി വികാരി ഫാ. കുര്യന് ആനിത്താനം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
തിരുക്കര്‍മങ്ങള്‍ക്കുശേഷം നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തി. ദുഃഖവെള്ളിയാഴ്ച രാവിലെ 11ന് കവീക്കുന്ന് പള്ളിയില്‍നിന്നു പാമ്പൂരാംപാറ തീര്‍ഥാടന കേന്ദ്രത്തിലേക്കു കുരിശിന്റെ വഴി നടത്തുമെന്ന് വികാരി ഫാ. ജോസഫ് വടകര അറിയിച്ചു. റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ പീഡാനുഭവ സന്ദേശം നല്‍കും.