കേരള കോണ്‍. ജില്ലാ നേതൃക്യാന്പ് ഇന്നും നാളെയും മാന്നാനത്ത്
1541828
Friday, April 11, 2025 7:20 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് ജില്ലാ നേതൃ ക്യാമ്പ് ഇന്നും നാളെയും മാന്നാനം കെഇ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ഇന്നു വൈകുന്നേരം നാലിന് ജില്ലാ പ്രസിഡന്റ് ജയ്സന് ജോസഫ് പതാക ഉയര്‍ത്തും. നാളെ രാവിലെ 10ന് ചെയര്മാന് പി.ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജോയി ഏബ്രഹാം, കെ. ഫ്രാന്‍സിസ് ജോര്‍ജ്, അപു ജോണ്‍ ജോസഫ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.