വിഷു ഈസ്റ്റര്‍: ചെന്നൈ-കൊല്ലം സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചു
1541825
Friday, April 11, 2025 7:18 AM IST
ചങ്ങനാശേരി: വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് 06113/06114 ചെന്നൈ സെന്‍ട്രല്‍ കൊല്ലം ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
സ്പെഷല്‍ ട്രെയിനിന് മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നാളെയും 19നും ഈ ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍നിന്നു കൊല്ലത്തേക്കും, 13, 20 തീയതികളില്‍ കൊല്ലത്തുനിന്നു ചെന്നൈയിലേക്കുമായി സര്‍വീസ് നടത്തും.
യാത്രക്കാരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് സ്പെഷല്‍ ട്രെയിന്‍ അനുവദിക്കുന്നതിനായി റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്മാന് എന്നിവരിൽ സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായിട്ടാണ് ചെന്നൈ-കൊല്ലം സെക്ടറില്‍ സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചതെന്ന് എംപി പറഞ്ഞു.