"എന്നും അരികെ' പദ്ധതി തുടങ്ങി
1541824
Friday, April 11, 2025 7:18 AM IST
ചങ്ങനാശേരി: സമൂഹത്തില്‍ ഒറ്റപ്പെടല്‍, വിഷാദം, തിരസ്കരണം എന്നിവ അനുഭവിക്കുന്ന സ്ത്രീകള്‍ക്കായി ചങ്ങനാശേരി വൈഡബ്ല്യുസിഎയുടെ നേതൃത്വത്തില്‍ "എന്നും അരികെ' എന്ന പദ്ധതി ആരംഭിച്ചു. ഇത്തിത്താനം ആയുഷ്യ മുന്‍ ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ എല്‍സ പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മിനി വിന്‍സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു ബോസ് ആശംസകള്‍ നേര്‍ന്നു. സമൂഹത്തില്‍ അവഗണന അല്ലെങ്കില്‍ വിഷാദം അനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിങ്ങളുടെ വിഷമങ്ങള്‍ പങ്കിടാന്‍ വിളിക്കൂ... 8075873497, 9446571163.