പീഡാനുഭവ വാരാചരണം
1541822
Friday, April 11, 2025 7:18 AM IST
മെത്രാപ്പോലീത്തൻ പള്ളിയിൽ 8നാല്പതു ദിനരാത്ര ആരാധന ഇന്നു സമാപിക്കും
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പീഡാനുഭവ ആചരണത്തിനു തുടക്കമാകുന്നു. മര്‍ത്ത്മറിയം കബറിട പള്ളിയില്‍ നടന്നുവരുന്ന നാല്‍പതുദിനരാത്ര ആരാധന ഇന്നു സമാപിക്കും.
ഇന്നു രാവിലെ 5.30നും ഏഴിനും 11നും 12നും വിശുദ്ധകുര്‍ബാന, സ്ലീവാപ്പാത. ഒന്നിന് നേര്‍ച്ചക്കഞ്ഞി. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. തുടർന്ന് മാര്‍ക്കറ്റ് ചുറ്റി സ്ലീവാപ്പാത. ഗ്രോട്ടോയില്‍ സമാപന സന്ദേശം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്ലീവാവന്ദനം. തുടർന്ന് കരുണാര്ഥന പ്രാര്‍ഥന, സമാപനം, ആരാധന, പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം, നേര്‍ച്ചക്കഞ്ഞി.
നാളെ രാവിലെ 5.30ന് വിശുദ്ധകുര്‍ബാന, സ്ലീവാപ്പാത, ഏഴിന് വിശുദ്ധകുര്‍ബാന, കൊഴുക്കട്ട ആശീര്‍വാദം, വൈകിട്ട് 4.45ന് റംശ, വിശുദ്ധകുര്‍ബാന.
ഓശാനഞായര്‍ രാവിലെ 6.15ന് പാരിഷ്ഹാളില്‍ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധകുര്‍ബാന, പ്രസംഗം: ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. 9.15നും 11നും വൈകുന്നേരം അഞ്ചിനും വിശുദ്ധകുര്‍ബാന. 14, 15, 16 തീയതികളില്‍ രാവിലെ 5.30ന് വിശുദ്ധകുര്‍ബാന, സ്ലീവാപ്പാത,
ഏഴിന് വിശുദ്ധകുര്‍ബാന, എട്ടുമുതല്‍ രാത്രി എട്ടുവരെ വിശുദ്ധ കുര്‍ബാനയുടെ ആരാധന. അഞ്ചിന് വിശുദ്ധകുര്‍ബാന. വൈകുന്നേരം 4.30 മുതല്‍ രാത്രി 8.30 വരെ കുമ്പസാരത്തിന് അവസരമുണ്ടായിരിക്കും. 16ന് രാത്രി 7.30ന് വിശുദ്ധകുര്‍ബാനയുടെ പ്രദക്ഷിണം.
പെസഹാവ്യാഴം വൈകുന്നേരം നാലിന് വിശുദ്ധകുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, പ്രസംഗം, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പൊതുആരാധന.
പീഡാനുഭവവെള്ളി ദിനത്തില്‍ രാവിലെ ആറുമുതല്‍ 12 വരെ ആരാധന, ഉച്ചകഴിഞ്ഞ് 2.30ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, നഗരികാണിക്കല്‍, സ്ലീവാപ്പാത, പ്രസംഗം: ഫാ. ജോണ്‍ വാഴപ്പനടിയില്, തുടര്‍ന്ന് കബറടക്ക ശുശ്രൂഷ.
വലിയശനി വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന, പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്.
20ന് പുലര്‍ച്ചെ 2.45ന് ഉയിര്‍പ്പ് കര്‍മങ്ങള്‍, വിശുദ്ധകുര്‍ബാന, പ്രദക്ഷിണം, പ്രസംഗം; ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 6.45നും 8.30നും 10നും വിശുദ്ധ കുര്‍ബാന.
മേരിമൗണ്ട് പള്ളിയില്‍
ചങ്ങനാശേരി: മേരി മൗണ്ട് റോമന്‍ കത്തോലിക്കാ പള്ളിയിലെ ഓശാനഞായര്‍ തിരുക്കര്‍മങ്ങള്‍ രാവിലെ 7.30ന് ക്ലൂണി സ്കൂള്‍ അങ്കണത്തില്‍നിന്ന് വികാരി ഫാ. മാത്യു ഒഴത്തില്‍ നയിക്കുന്ന കുരുത്തോല പ്രദക്ഷിണത്തോടെ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധകുര്‍ബാന. 14ന് രാവിലെ ആറിന് കുരിശിന്റെ വഴി, വിശുദ്ധകുര്‍ബാന. 15ന് വൈകുന്നേരം നാലിന് വചന പ്രഘോഷണം, ആരാധന, വിശുദ്ധകുര്‍ബാന, വിശുദ്ധ അന്തോസീസിന്റെ നൊവേന.
16ന് രാവിലെ ആറിന് കുരിശിന്റെ വഴി, വിശുദ്ധകുര്‍ബാന. പെസഹാ വ്യാഴം വൈകുന്നേരം അഞ്ചിന് തിരുവത്താഴപൂജ, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം. രാത്രി 7.30 മുതല്‍ 10.30 വരെ ദിവ്യകാരുണ്യ ആരാധന.
ദുഃഖവെള്ളി രാവിലെ ഒമ്പതിന് കുരിശിന്റെ വഴി. 2.45ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍. വലിയ ശനി രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥന. ഉയിര്‍പ്പ് ഞായര്‍ വിശുദ്ധകുർബാന രാവിലെ 7.30.