കുറിച്ചി കക്കുഴി-ആലപ്പാട് പാടശേഖരത്ത് മില്ലുകാര്‍ക്കു വേണം, 20 കിലോ കിഴിവ് !
1541821
Friday, April 11, 2025 7:18 AM IST
ചങ്ങനാശേരി: കുറിച്ചി, നാട്ടകം കൃഷിഭവനുകളുടെ പരിധിയിലുള്ള കക്കുഴി ആലപ്പാട് പാടശേഖരത്തിലെ കര്‍ഷകര്‍ മന്ദിരം-കൈനടി റോഡ് ഉപരോധിച്ചു. 13 ദിവസമായി കൊയ്തിട്ടിരിക്കുന്ന നെല്ലിന് 20 കിലോ കിഴിവ് ചോദിച്ച് മില്ലുകാര്‍ മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ റോഡ് ഉപരോധിച്ചത്.
പാടശേഖര സമിതി പ്രസിഡന്റ് ഷമ്മി വിനോദിന്റെ അധ്യക്ഷതയില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. യുദ്ധകാലാടിസ്ഥാനത്തില്‍ നെല്ല് സംഭരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിനു നേതൃത്വം കൊടുക്കുമെന്ന് വി.ജെ. ലാലി പറഞ്ഞു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ ബാബു, പാടശേഖര സമിതി സെക്രട്ടറി ലീലാമ്മ ഈശോ, ആര്. രാജഗോപാല്‍, ടി.എസ്. സാബു, അശ്വിന്, പി.പി. മോഹനന്, വിഷ്ണു പങ്കജാക്ഷന്, പഞ്ചായത്തംഗം മഞ്ജു എന്നിവര്‍ പ്രസംഗിച്ചു. നെല്ല് കൈയിലെടുത്തുപിടിച്ച് കര്‍ഷകര്‍ പോരാട്ട പ്രതിജ്ഞയുമെടുത്തു.