മര്‍ദിച്ചതായി പരാതി
1541816
Friday, April 11, 2025 7:18 AM IST
കടുത്തുരുത്തി: റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവറെ യുവാക്കള്‍ മര്‍ദിച്ചതായി പരാതി. മങ്ങാട് കണ്ണങ്കേരീല് സാബു(58)വിനെയാണ് മൂന്നു യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതിയുയര്‍ന്നത്. പരിക്കേറ്റ സാബു മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ ചികിത്സതേടി. സംഭവം സംബന്ധിച്ചു സാബു പോലീസിനു നല്കിയ പരാതിയില്‍ പറയുന്നത്.
വീടിനു സമീപത്തുവച്ചു കഴിഞ്ഞദിവസം രാത്രി 9.30 ഓടെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് തന്നെ മര്‍ദിക്കുകയായിരുന്നു. ഇതിനിടെ കാറിടിപ്പിക്കാനും ശ്രമിച്ചു. സംഭവം കണ്ടെത്തിയ തന്റെ മകളുടെ ഭര്‍ത്താവ് അഖിലാണ് അക്രമികളില്‍നിന്ന് തന്നെ രക്ഷിച്ചത്.
പരിക്കേറ്റതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം ആശുപത്രിയില്‍ ചികിത്സതേടി. ഈ സമയം യുവാക്കള്‍ ഇവരുടെ മറ്റു സുഹൃത്തുക്കളെ വിളിച്ചുവരുത്തി തന്റെ വീടിനും കാറിനും നാശനഷ്ടം വരുത്തിയതായും വീട്ടുകാര്‍ക്കുനേരേ ഭീഷണി മുഴക്കിയതായും സാബു പരാതിയില്‍ പറയുന്നു. സംഭവം സംബന്ധിച്ചു കടുത്തുരുത്തി പോലീസ് കേസെടുത്തു.