കാൽനടക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ഓട്ടോറിക്ഷ പിടികൂടി
1541815
Friday, April 11, 2025 7:09 AM IST
വൈക്കം: വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിർത്താതെപോയ വാഹനം വൈക്കം പോലീസ് പിടികൂടി. വൈക്കം നാനാടം മണി മെമ്മോറിയാൽ ആശുപത്രിക്കു സമീപം കഴിഞ്ഞ 20ന് രാവിലെ 5.30നായിരുന്നു അപകടം.
ഉദയനാപുരം നാനാടത്തു വിജയ പ്രസ് എന്ന സ്ഥപന നടത്തിയിരുന്ന വിജയനെയാണ് അജ്ഞാതവാഹനം ഇടിച്ച് ഗുരുതരമായി പരിക്കേൽപിച്ചത്. സംഭവത്തിൽ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ മൂന്നിന് വിജയൻ മരണപ്പെട്ടു.
തുടർന്ന് എസ്ഐ ജയകൃഷ്ണന്റെ നേതൃത്വത്തിൽ വൈക്കം മുതൽ എറണാകുളം വരെയുള്ള നൂറോളം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടത്തിനു ശേഷം നിർത്താതെ പോയ ഓട്ടോറിക്ഷയെയും വാഹനം ഓടിച്ചിരുന്നയാളെയും കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പാലാരിവട്ടം കുരീക്കോട്ടുപറമ്പിൽ ബാബു(57)വിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.