കുടുംബശ്രീ ലോൺ തട്ടിപ്പ്: കോൺഗ്രസ് ധർണ ഇന്ന്
1541813
Friday, April 11, 2025 7:09 AM IST
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ സൗപർണിക കുടുംബശ്രീ അയൽക്കൂട്ടത്തിൽ നടന്ന ബാങ്ക് ലിങ്കേജ് ലോൺ തട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പഞ്ചായത്ത് സിഡിഎസ് ഓഫീസിനു മുന്നിൽ ധർണ നടത്തും.
കുടുംബശ്രീ അയൽക്കൂട്ടം സെക്രട്ടറിയായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോലീസ് അന്വേഷണം നടത്തണമെന്നും തട്ടിപ്പിനു കൂട്ടുനിന്ന സിഡിഎസ് ചെയർപേഴ്സണെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
രാവിലെ 10ന് ആരംഭിക്കുന്ന ധർണ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിക്കും.