ഡോ. ബി.ആർ. അംബേദ്കർ ജന്മദിനാഘോഷത്തിന് 12ന് തുടക്കം
1541812
Friday, April 11, 2025 7:09 AM IST
കോട്ടയം: ഡോ. ബി.ആര്. അംബേദ്കറിന്റെ 134-ാം ജന്മദിനാഘോഷം സിഎസ്ഡിഎസിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി 12 മുതല്‍ 14 വരെ ആഘോഷിക്കും. 12നു രാവിലെ ഒമ്പതിനു സിഎസ്ഡിഎസ് വാഴൂര്‍-നെടുമാവ് അംബേദ്കര്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലെ അംബേദ്കര്‍ പ്രതിമയില്‍ സംസ്ഥാന നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും.
ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സമ്മേളനം ഗവണ്മെന്റ് ചീഫ് വിപ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നെടുമാവില്നിന്നും ആരംഭിക്കുന്ന ജന്മദിന സന്ദേശ വിളംബര ജാഥ കെകെ റോഡുവഴി തിരുനക്കര മൈതാനത്ത് സമാപിക്കും. 13ന് ഉച്ചകഴിഞ്ഞ് രണ്ടിനു വനിതാ യുവജന സമ്മേളനം നടക്കും.
14നു വൈകുന്നേരം നാലിനു നെഹ്റു സ്റ്റേഡിയത്തില്‍നിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. 5.30നു തിരുനക്കര മൈതാനത്ത് ജന്മദിന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിക്കും.
ഡോ.ബി.ആര്. അംബേദ്കര്‍ പുരസ്കാരം ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനു നല്‍കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ഡോ.ആര്.എല്‍.വി. രാമകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും.