സൗജന്യ കായികപരിശീലനം
1541811
Friday, April 11, 2025 7:09 AM IST
പുന്നത്തുറ: പുന്നത്തുറ സെന്റ് ജോസഫ്സ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികൾക്കായുള്ള അവധിക്കാല കായികപരിശീലന ക്യാന്പ് തുടങ്ങി. പ്രമുഖ കായികതാരം ഏലിയാമ്മ ഐപ്പ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. അനിൽ കരിപ്പിങ്ങാപ്പുറം അധ്യക്ഷത വഹിച്ചു.
ഏറ്റുമാനൂർ ഉപജില്ല വിദ്യാഭ്യസ ഓഫീസർ ശ്രീജ പി. ഗോപാൽ ജഴ്സി പ്രകാശനം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അലക്സ് പാലമറ്റം, അയർക്കുന്നം ഗ്രാമപഞ്ചായത്തംഗം ജോണി എടേട്ട് എന്നിവർ പ്രസംഗിച്ചു. കായിക പരിശീലകൻ വി.എൽ. യേശുദാസ് കായികപരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. ബേബി വൈതുണ്ടം, അനീഷ് നാരായണൻ, മെരിലിൻ ജോസഫ്, ഷിബിൾ മേരി എന്നിവർ പങ്കെടുത്തു.