കുടുംബ പ്രശ്നം: കിണറ്റില്‍ വീണ ഭാര്യക്കു പിന്നാലെ ഭര്‍ത്താവും ചാടി
1541810
Friday, April 11, 2025 7:09 AM IST
ഏറ്റുമാനൂർ: കുടുംബപ്രശ്നത്തെത്തുടർന്നുള്ള കലഹത്തിനിടെ ഭാര്യ കിണറ്റിൽ വീണു. പിന്നാലെ ഭർത്താവ് കിണറ്റിൽ ചാടി. പുന്നത്തുറ കണ്ണമ്പുരയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. കണ്ണമ്പുര സ്വദേശി ശിവരാജിന്റെ ഭാര്യ ജിനുവാണ് കിണറ്റിൽ വീണത്. ജിനുവിന്റെ കാലിന് പരിക്കുണ്ട്. പിന്നാലെ ചാടിയ ശിവരാജിന് പരിക്കൊന്നുമില്ല.
ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും കരയ്ക്കു കയറ്റിയത്. ജിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ തമ്മില്‍ ദീർഘകാലമായി പ്രശ്നങ്ങളുണ്ടായിരുന്നു. പോലീസിലും വനിതാ പ്രൊട്ടക്ഷൻ സെല്ലിലും പരാതികൾ നിലവിലുണ്ട്. നഗരസഭാ കൗൺസിലർ പ്രിയ സജീവും പ്രശ്നത്തിൽ ഇടപെട്ടിരുന്നു.