പോക്സോ കേസിൽ 30 വർഷം തടവും 40,000 രൂപ പിഴയും
1541809
Friday, April 11, 2025 7:09 AM IST
ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ.
ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ജവഹര്‍ കോളനി ഭാഗത്ത് പേമലമുകളേൽ മഹേഷ് എമ്മിനെ(28)യാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധിയുണ്ടായത്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ഇൻസ്പെക്ടർ സി.ആർ. രാജേഷ് കുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.