പെട്രോൾ പമ്പിൽ യുവാവിനെ മർദിച്ചവർ പിടിയിൽ
1541807
Friday, April 11, 2025 7:09 AM IST
ഗാന്ധിനഗർ: പേരൂർ നിവാസിയായ യുവാവിനെ പെട്രോൾ പമ്പിൽവച്ച് മർദിച്ച കേസിൽ ഗാന്ധിനഗർ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. വില്ലൂന്നി സ്വദേശികളായ വിഷ്ണുദത്ത്, സൂര്യദത്ത്, കൊച്ചവൻ, ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ നാലിനാണ് സംഭവം. മെഡിക്കൽ കോളജിനു സമീപത്തുള്ള പെട്രോൾ പമ്പിൽ ബൈക്കിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മാറ്റാൻ യുവാവിന്റെ സുഹൃത്ത് പറഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിനു കാരണം. ഗാന്ധിനഗർ എസ്എച്ചഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.