രേഖകളില്ലാതെ വിദേശ ജോലി റിക്രൂട്ട്മെന്റ്: രണ്ടു സ്ഥാപനങ്ങൾക്കെതിരേ നടപടി
1541806
Friday, April 11, 2025 7:09 AM IST
ഏറ്റുമാനൂർ: മതിയായ രേഖകളില്ലാതെ വിദേശ ജോലി റിക്രൂട്ട്മെന്റ് നടത്തിവന്ന രണ്ട് സ്ഥാപനങ്ങൾക്കെതിരേ നടപടി. ഏറ്റുമാനൂർ ഇമ്മാനുവേൽ നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജൻസി, കോട്ടയത്ത് പ്രവർത്തിക്കുന്ന ആക്സിസ് ഓവർസീസ് കരിയേഴ്സ് എന്നീ സ്ഥാപനങ്ങൾക്കെതിരേയാണ് നടപടി. ഇരുസ്ഥാപനങ്ങളിലും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു.
രണ്ടു സ്ഥാപനങ്ങൾക്കും നിയമാനുസൃതമുള്ള ലൈസൻസ് ഇല്ല. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കെതിരേ ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ എമിഗ്രേഷൻ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.