പഴയ സെമിനാരിയിൽ
1541804
Friday, April 11, 2025 7:03 AM IST
കോട്ടയം: പഴയ സെമിനാരിയിലെ പീഡാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. 13നു രാവിലെ 6.30നു പ്രഭാതനമസ്കാരം, 7.30ന് വിശുദ്ധ കുര്‍ബാനയും ഓശാന ശുശ്രൂഷയും വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, പ്രസംഗം.
14ന് രാവിലെ 5ന് രാത്രി നമസ്കാരം, വാദെദല്‍മീനോ ശുശ്രൂഷ, എട്ടിനു പ്രഭാത നമസ്കാരം, 12ന് ഉച്ചനമസ്കാരം. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, പ്രസംഗം. 15ന് രാവിലെ അഞ്ചിന് രാത്രി നമസ്കാരം, എട്ടിന് പ്രഭാത നമസ്കാരം, 12ന് ഉച്ചനമസ്കാരം. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, പ്രസംഗം. 16ന് രാവിലെ 5ന് രാത്രി നമസ്കാരം, എട്ടിന് പ്രഭാത നമസ്കാരം, 12ന് ഉച്ചനമസ്കാരം. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, പ്രസംഗം.
പെസഹാ ശുശ്രൂഷകള്‍ 17ന് പുലര്‍ച്ചെ രണ്ടിന് ആരംഭിക്കും. 12.30ന് ഉച്ചനമസ്കാരം, രണ്ടിനു കാല്‍കഴുകല്‍ ശുശ്രൂഷ, വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ 18ന് രാവിലെ എട്ടിനു പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും.
19ന് ദുഃഖശനിയാഴ്ച രാവിലെ 9.45ന് നമസ്കാരവും 10.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം. 20നു പുലര്‍ച്ചെ രണ്ടിന് രാത്രി നമസ്കാരവും ഉയിര്‍പ്പ് ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.