നാല്പതാംവെള്ളി ആചരണം മാന്നാനം ആശ്രമ ദേവാലയത്തിൽ
1541803
Friday, April 11, 2025 7:03 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നാല്പതാംവെള്ളി ആചരണം ഇന്ന് നടക്കും. വൈകുന്നേരം 4.30ന് ഫാ. റെന്നി കളത്തിൽ സിഎംഐയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന.
തുടർന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേളയിൽനിന്നാരംഭിക്കുന്ന കുരിശിന്റെ വഴി കേരളത്തിൽ കുരിശിന്റെ വഴി പ്രാർഥന ആദ്യമായി ആരംഭിച്ച വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന ആശ്രമ ദേവാലയത്തിലെത്തി സമാപിക്കും. ഫാ. ടിസൺ പാത്തിക്കൽ സിഎംഐ സന്ദേശം നൽകും.