ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ: പുതുപ്പള്ളി പള്ളിയിൽ ആലോചനാ യോഗം
1541801
Friday, April 11, 2025 7:03 AM IST
പുതുപ്പള്ളി: പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ആലോചന യോഗം ചേർന്നു. സബ് കളക്ടർ ഡി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വികാരി റവ.ഡോ. വർഗീസ് വർഗീസ് കല്ലൂർ വിശദീകരിച്ചു.
തഹസിൽദാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികളും സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ, ഫാ. ബ്ലസൻ മാത്യു ജോസഫ്, ഭാരവാഹികളായ പി.എം. ചാക്കോ , ജോണി ഈപ്പൻ, മോനു പി. ജോസഫ് എന്നിവരും പങ്കെടുത്തു.