വിമലഗിരി കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
1541799
Friday, April 11, 2025 7:03 AM IST
കോട്ടയം: വിമലഗിരി കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കര്‍മങ്ങൾ 13 മുതല്‍ 20 വരെ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. 13നു രാവിലെ 6.30നു കുരിശിന്റെ വഴി, 7.30നു കുരുത്തോല വെഞ്ചരിപ്പ് തുടര്‍ന്നു സമൂഹബലി, വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, 15നു രാവിലെ ആറിനു വിശുദ്ധ കുര്‍ബാന, വിശുദ്ധ അന്തോണീസിന്റെ നൊവേന, 16നു രാവിലെ 7.30നു തൈലാശീര്‍വാദ തിരുബലിയും പൗരോഹിത്യ വ്രതനവീകരണവും നടത്തും.
17നു വൈകുന്നേരം 6.30നു തിരുവത്താഴ പൂജയും പാദക്ഷാളനകര്മവും ദിവ്യകാരുണ്യാരാധനയും നടക്കും. 18നു രാവിലെ ഏഴിനു കുരിശിന്റെ വഴി കോട്ടയം നല്ലിടയന് ദേവാലയത്തില്നിന്നാരംഭിച്ചു വിമലഗിരി കത്തീഡ്രലില്‍ സമാപിക്കും. ഫാ. സെബാസ്റ്റ്യന്‍ അട്ടിച്ചിറ പീഡാനുഭവ പ്രഘോഷണം നടത്തും.
ഉച്ചകഴിഞ്ഞു മൂന്നിനു പീഡാനുഭവ തിരുക്കര്‍മങ്ങളും കുരിശിന്റെ ആരാധനയും നഗരികാണിക്കലും. 19നു രാവിലെ ഏഴിനു സങ്കീര്‍ത്തനാലാപനത്തോടെ പ്രഭാതപ്രാര്‍ഥന, രാത്രി ഒന്‍പതിന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍, പുത്തന്‍ തീയും വെള്ളവും വെഞ്ചരിപ്പ്, ഉയിര്‍പ്പ് ദൃശ്യാവിഷ്കാരം. 20നു രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന.