പാമ്പാടിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
1541798
Friday, April 11, 2025 7:03 AM IST
പാമ്പാടി: കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. വടവാതൂര്‍ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട്പറമ്പില് എം.പി. അജോമോന്‍ (22), കൊല്ലം മയ്യനാട് വടക്കുംകര കിഴക്കഞ്ചേരികര ഓമനഭവന്‍ എ. അനുരാഗ് (24) എന്നിവരെയാണ് പാമ്പാടി എക്സൈസ് റേഞ്ച് പിടികൂടിയത്. ഇന്നലെ രാവിലെ കൂരോപ്പട ഭാഗത്തുനിന്നാണ് അജോമോനെ എക്സൈസ് സംഘം പിടികൂടിയത്.
കൂരോപ്പട തോട്ടുങ്കല്‍ ഭാഗത്തു നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളുടെ കൈയില്‍നിന്നും 50 ഗ്രാം കഞ്ചാവ് പിടികൂടിയത്. മണര്‍കാട്, പാമ്പാടി, കൂരോപ്പട ഭാഗങ്ങളിൽ ഇയാള്‍ വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നതായി സൂചനയുണ്ട്. ഇതേത്തുടര്‍ന്ന് ഇയാള്‍ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
പാമ്പാടി മുനിസിപ്പല്‍ മൈതാനത്തിന്റെ ഭാഗത്തുനിന്നാണ് അനുരാഗിനെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈ യില്‍നിന്നു 10 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജെ. ടോംസി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബിനോയ് കെ. മാത്യു, കെ.എന്‍. അജിത്കുമാര്‍,
പ്രിവന്റീവ് ഓഫീസര്‍മാരായ പി. ശ്രീകാന്ത്, അനില്‍ വേലായുധന്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ സി.എ. അഭിലാഷ്, അഖില്‍ പവിത്രന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എ. സാജിദ്, ഷെബിന്‍ ടി. മാര്‍ക്കോസ്, നിധിന് നെല്‍സണ്‍, വനിതാ എക്സൈസ് ഓഫീസര്‍ സി.എസ്. അഞ്ജു എന്നിവര്‍ അടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.