ഷിബുവിന്റെ സത്യസന്ധത: ജെസിക്ക് തിരിച്ചുകിട്ടിയതു രണ്ടു പവന്റെ താലിമാല
1541797
Friday, April 11, 2025 7:03 AM IST
കുമരകം: റോഡിൽനിന്നു കളഞ്ഞുകിട്ടിയ രണ്ടുപവന്റെ സ്വർണമാല വീട്ടമ്മയ്ക്ക് തിരികെ നൽകിയ ഷിബുവിന് അഭിനന്ദന പ്രവാഹം. കുമരകം പുത്തൻപറമ്പിൽ ജെസി സെബാസ്റ്റ്യന്റെ താലിമാലയാണ് രണ്ടു ദിവസത്തിനു ശേഷം ഇന്നലെ രാവിലെ തിരികെ ലഭിച്ചത്.
പള്ളിച്ചിറ വീട്ടിൽ ഷിബു പി. കുര്യന്റെ സത്യസന്ധതയാണ് വീട്ടമ്മയ്ക്ക് തുണയായത്. കഴിഞ്ഞ ചൊവ്വാഴ്ച വടക്കുംകര സെന്റ് ജോൺസ് പള്ളിയിൽ ധ്യാനത്തിനുപോയി തിരികെയെത്തിയപ്പാേഴാണ് വീട്ടമ്മ താലിമാല നഷ്ടമായതറിഞ്ഞത്.
അന്നുതന്നെ വടക്കുംകര പള്ളിയിൽ ധ്യാനത്തിൽ പങ്കെടുത്തു തിരികെപ്പോകുന്പോൾ രാത്രി 8.45ന് ഓളിയിൽ വീടിനുസമീപം റോഡിൽ നിന്നാണ് ഷിബുവിന് മാല കളഞ്ഞു കിട്ടിയത്. ഉടമയെ തിരിച്ചറിഞ്ഞതോടെ ഷിബു ഇന്നലെ ജെസിമോൾക്ക് മാല കൈമാറി.